നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ
Feb 1, 2026 10:25 PM | By PointViews Editor

       നാണമില്ലാത്തവൻ്റെ ആസനത്തിൽ ആൽ കിളിർത്താൻ അതുമവന്തണലായിടും എന്ന പഴഞ്ചൊല്ല് ഇതാ കേരളത്തിൽ ഉദാഹരണ സഹിതം നടപ്പിലായിരിക്കുന്നു. താമരശ്ശേരി രൂപതാ മെത്രാനെ മഹാനാക്കി പുകഴ്ത്തി പറഞ്ഞ മുക്കിയൻ വിജയൻ ഇനി ഫ്ലൈറ്റ് പിടിച്ച് വത്തിക്കാനിൽ പോയി മാർപ്പാപ്പയേയും നമസ്കരിക്കും. ഇതെല്ലാം എന്തിന്? അടുത്ത തിരഞ്ഞെടുപ്പിലും ചാകുവോളം മലയാളികളെ ഒറ്റിക്കൊടുത്തും പറ്റിച്ചും അധികാരത്തിൽ തൂങ്ങിക്കിടന്ന്ഭാര്യയ്ക്കും മക്കൾക്കും സമ്പാതിച്ചു കൊടുക്കാൻ. അല്ലാതെന്തിന്? അതിന് സുറിയാനി ക്രിസ്ത്യാനികളുടെ 18 ശതമാനം വോട്ട് വേണം. അതിനാണ്. എന്തു കൊണ്ടിത് പറയുന്നു എന്നാണോ? ഓർമകൾ 2007 ലേക്ക് കൊണ്ടു പോകാം. അന്ന് വിജയൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മത്തായി ചാക്കോ എന്ന ക്രിസ്ത്യാനി താമരശേരിയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. മത്തായി ചാക്കോ സിപിഎമ്മുകാരനായിരുന്നു. അദ്ദേഹം മരിച്ചു. ആ മരണത്തിന് മുൻപ് ക്രിസ്തീയ വിശ്വാസ പ്രകാരം ഉപ്റ്ശ്മ ( രോഗീ ലേപനം എന്ന് ഇപ്പോൾ പറയുന്ന കൂദാശ ഏറ്റുവാങ്ങിയെന്ന് അന്നത്തെ രൂപതാ മെത്രാൻ മാർ പോൾ ചിറ്റിലപ്പള്ളി പ്രസംഗ മധ്യേ ഒന്ന് പറഞ്ഞു പോയി. വിജയന് സഹിച്ചില്ല. അങ്ങനെ പറഞവൻ വിജയന് ഒരു നികൃഷ്ടജീവിയാണത്രെ!

അതിൻ്റെ ചുരുക്കം താഴെ കൊടുക്കുന്നു -

2007 ഓക്ടോബറിലാണ് സംഭവം. സർക്കാരിനെതിരെ സ്വാശ്രയപ്രശ്ന‌ത്തിൽ കേരളത്തിലെ ക്രിസ്‌ത്യൻ സഭകൾ സംയുക്തമായി നടത്തിയ ന്യൂനപക്ഷ അവകാശ സംരക്ഷണസമ്മേളനത്തിലാണ് ബിഷപ്പ് ഇങ്ങനെയൊരു വിവാദ പ്രസ്‌താവന നടത്തിയത്. മത്തായി ചാക്കോ മരിച്ച് മാസങ്ങൾക്കു ശേഷമുള്ള വെളിപ്പെടുത്തലാണ് വലിയ വിചാരണകൾക്ക് ഇടയാക്കിയത്. അബോധാവസ്ഥയിലായിരുന്നപ്പോഴാണ് മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നൽകിയതെന്നായിരുന്നു മറുവാദം. എറണാകുളം ലേക്ഷോർ ആശുപത്രിയിലെത്തി അന്ത്യകൂദാശ നൽകിയ ഫാദർ ജോസ് കോട്ടയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്നുപറയുന്നവരെ നികൃഷ്ട‌ജീവിയായി കണക്കാക്കണമെന്ന പിണറായി വിജയന്റെ പ്രസംഗത്തെത്തുടർന്നായിരുന്നു ഫാദർ ജോസിന്റെ വെളിപ്പെടുത്തൽ.


പ്രസ്താവനയ്ക്ക് പിണറായി നൽകിയ മറുപടിയും വിവാദമായി.

സുബോധത്തോടെയാണ് അന്ത്യകൂദാശ സ്വീകരിച്ചതെന്ന് താമരശ്ശേരി ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചതായും പിണറായി സൂചന നൽകിയിരുന്നു. തുടർന്ന് കടുത്തഭാഷയിൽ ബിഷപ്പിനെ പിണറായി വിമർശിച്ചത് വിവാദമായി. തിരുവമ്പാടിയിൽ നടന്ന മത്തായി ചാക്കോ അനുസ്‌മരണ യോഗത്തിലാണ് പിണറായി ഇങ്ങനെയൊരു പരാമർശം നടത്തിയത്. 'കള്ളം പറയാത്തവരെന്ന് നാം വിശ്വസിക്കുന്ന, മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറയുന്നവർ നികൃഷ്‌ടജീവികളാണെ' ന്നാണ് പിണറായി പറഞ്ഞത്.

ആ വിജയനാണ് ഇപ്പോൾ അതേ താമരശേരിയിലെ അതേ ബിഷപ്പിൻ്റെ പിൻഗാമിയെ പുകഴ്ത്തി പറഞ്ഞ ശേഷം മാർപാപ്പായെ കാണാൻ നേരേ വത്തിക്കാനിലോട്ട് പറക്കുന്നത്. വിജയൻ്റെ മ്യൂണിസമൊക്കെ വല്ലാത്ത കോമഡിയാണിപ്പോൾ

When Vijayan goes out to win votes by flattering the poor creatures.

Related Stories
മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

Mar 1, 2026 12:56 PM

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി...

Read More >>
സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

Feb 18, 2026 11:53 AM

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന്...

Read More >>
പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

Feb 14, 2026 05:49 PM

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും...

Read More >>
മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

Feb 12, 2026 04:26 PM

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം...

Read More >>
സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

Feb 8, 2026 08:07 AM

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ്...

Read More >>
Top Stories